| Wednesday, 29th January 2020, 11:50 am

ഇന്ന് രാവിലെ ഞാന്‍ കയറിയ വിമാനത്തിലും അര്‍ണബുണ്ടായിരുന്നു, എന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും അദ്ദേഹത്തിന് മറുപടിയില്ല: കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഇന്ന് രാവിലെ ലക്‌നൗവില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ താനും അര്‍ണബും ഉണ്ടായിരുന്നെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനയത്തോട് കൂടി താന്‍ അര്‍ണബിനോട് സത്യസന്ധമായ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചതായും എന്നാല്‍ അസഹിഷ്ണുതയോടെ ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി തന്നതെന്നും തന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞുവെന്നും അത് താന്‍ അനുസരിച്ചെന്നും കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് അര്‍ണബിനൊപ്പം മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്ത കമ്ര അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

അതേസമയം അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more