| Tuesday, 30th July 2019, 8:51 pm

"ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി"; മുത്തലാഖ് ബില്ലില്‍ മോദിയെ പരിഹസിച്ച കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സ്ത്രീ ശാക്തീകരണത്തിന്റെ മുന്നോട്ടുള്ള പടിയായി വാദിച്ച് മോദി ട്വീറ്റ് ചെയ്തതോടെയാണ് പരിഹാസവുമായി രംഗത്തെത്തിയത്.

ഭാര്യയെ ഉപേക്ഷിച്ചശേഷം രാജു മാന്യനായി എന്ന് പറഞ്ഞാണ് കുനാല്‍ കമ്ര മോദിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തത്.

‘പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എം.പിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു. മുസ്‌ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. ‘ ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

നേരത്തെ ഗുജറാത്തിലെ യശോദിബെന്‍ എന്ന യുവതിയെ മോദി വിവാഹം ചെയ്തിരുന്നു. പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യശോദിബെന്‍ ഇപ്പോഴും താന്‍ മോദിയുടെ ഭാര്യയാണ് എന്ന രീതിയിലാണ് ജീവിക്കുന്നത്.

ഇതുമായി ബന്ധപ്പെടുത്തിയാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകുന്ന തരത്തിലാണ് ബില്‍ പാസാക്കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more