| Wednesday, 25th December 2013, 2:38 pm

ഞങ്ങള്‍ ലിവിങ് ടു ഗെതറില്‍: സോഹ അലി ഖാന്‍, കുനാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: തങ്ങള്‍ പ്രണയത്തിലാണെങ്കില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നേയില്ലെന്നാണ് സോഹ അലി ഖാനും കുനാല്‍ ഖേമുവും പറയുന്നത്. വീട്ടില്‍ അമ്മ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഉടനൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് സോഹ.

ഞങ്ങള്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കല്യാണത്തെ കുറിച്ചൊന്നും ആലോചിക്കുന്നുപോലുമില്ല. ആ കാര്യത്തെ കുറിച്ച് സംസാരിക്കണമെന്ന് പോലും ആഗ്രഹമില്ല. അതിനാല്‍ ആ വിഷയം ഞങ്ങള്‍ മനപൂര്‍വം ഒഴിവാക്കുകയാണ് ചെയ്യാറ്. സോഹ അലിഖാന്‍ പറയുന്നു.

ഇപ്പോള്‍ തങ്ങള്‍ ലിവിങ് ടുഗെതറിലാണെന്നും. ഇത് വിവാഹം പോലെതന്നെയാണെന്നും സോഹ തുറന്ന് പറയുന്നു. ഈ രീതിയില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കിയിട്ട് മാത്രമേ മറ്റെന്തിനെ കുറിച്ചും ആലിചിക്കുന്നുള്ളൂവെന്നും സോഹ പറഞ്ഞു.

We use cookies to give you the best possible experience. Learn more