തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കുമ്മനം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്‌നം തിരുവനന്തപുരത്ത് ബി.ജെ.പിയെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം കുമ്മനം തിരിച്ചുവരുമോയെന്ന കാര്യത്തില്‍ തനിക്കറിവൊന്നുമില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നത്.
കുമ്മനം തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് കുമ്മനത്തോട് തന്നെ പോയി ചോദിക്കണമെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന പതിവ് മുന്‍കാലങ്ങളിലില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുമെന്ന് പറയുന്നത് ശരിയാണോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചിരുന്നു.
ശബരിമല പ്രശ്നം കൂടുതല്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ വരണമെന്ന ആവശ്യമാണെന്ന് ഒരുവിഭാഗം ബി.ജെ.പിക്കാര്‍ക്കുള്ളത്. കേരളത്തിലേക്കു മടങ്ങിവരാന്‍ കുമ്മനം രാജശേഖരനും സന്നദ്ധത പ്രകടിപ്പിച്ചുവെന്നും മിസോറം തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കുമ്മനം കേരളത്തിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
WATCH THIS VIDEO: