| Thursday, 20th June 2019, 7:58 am

മുരളീധരനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നീളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടകരയിലെ എം.പി കെ.മുരളീധരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.

കെ.മുരളീധരന്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി.

കുമ്മനം ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് തീരാതെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ എം.പിയാക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഫലം കണ്ടിരുന്നില്ല. ഇതോടെ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.മുരളീധരന്‍ 7622 വോട്ടിനാണ് കുമ്മനത്തെ വീഴ്ത്തിയത്.

We use cookies to give you the best possible experience. Learn more