| Monday, 28th May 2018, 8:05 am

ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍; കേന്ദ്രനേതാക്കളെ വിവരമറിയിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവിയേറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ളതായി കുമ്മനം രാജശേഖരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. മനോരമ ന്യൂസാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഈക്കാര്യം കേന്ദ്ര നേതൃത്വത്തിനെ നേരിട്ടാണ് അറിയിച്ചത്. ഒരു സ്ഥാനത്തിനും തനിക്ക് ആഗ്രഹമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും കുമ്മനം അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് തള്ളി കളയാതിരിക്കാനാണ് സാധ്യത.

ഗവര്‍ണര്‍ പദവിയെ കുറിച്ച് താന്‍ ഒന്നും തന്നെ അറിഞ്ഞിട്ടില്ലെന്നും ഇതിനെ കുറിച്ച് ഒരു വിവരവും തനിക്ക് അറിയില്ലെന്നും പദവി താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമായിരുന്നു ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം


Also Read കുമ്മനത്തിന് ‘പണിഷ്‌മെന്റ് ട്രാന്‍ഫറെന്ന്’ കോടിയേരി ബാലകൃഷ്ണന്‍


മിസോറാമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഊ മാസം 28 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നത്.നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരന്‍.

1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ച കുമ്മനം പിന്നീട് സംഘ പ്രചാരകനായി. പിന്നീട് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനാവുകയായിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂര്‍ക്കാവില്‍ നിന്നു കുമ്മനം മത്സരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more