| Monday, 5th April 2021, 10:55 am

വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ വ്യാപകശ്രമം; ഇന്നേവരെ ഒരു വിദ്വേഷപ്രസംഗം പോലും താന്‍ നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായി ബി.ജെ.പി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. ഇതുവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു.

അതേസമയം നേമത്ത് മാര്‍ക്‌സിസ്റ്റ്-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

വട്ടിയൂര്‍ക്കാവില്‍ മുമ്പ് തനിക്ക് സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.

നേമത്ത് ബി.ജെ.പി-മാര്‍ക്‌സിസ്റ്റ് രഹസ്യബന്ധമുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി അറിയാതെയാണ് ഈ ബന്ധമെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

നേമത്ത് മാത്രമല്ല. തിരുവനന്തപുരത്തും ഈ രഹസ്യബന്ധമുണ്ട്. ഇവിടെ ബി.ജെ.പിക്ക് വോട്ട് മറിക്കും പകരം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി, സി.പി.ഐ.എമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kummanam Rajasekharan Response On Allegations Regarding Communalism

We use cookies to give you the best possible experience. Learn more