| Sunday, 22nd September 2019, 7:23 pm

കുമ്മനത്തിന്റെ ആവശ്യം തള്ളി; വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ സാധ്യതാ പട്ടികയില്‍ ഇടം നേടി കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ഥിയായി കുമ്മനത്തെ നിര്‍ത്തണമെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുമ്മനം മത്സരിക്കണോ എന്ന അന്തിമ തീരുമാനം കേന്ദ്രത്തിന് വിട്ടു നല്‍കാനാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിരാകരിച്ച കുമ്മനം താന്‍ മത്സരിക്കുന്നില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നാണ് കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവിലെ വിജയ സാധ്യത മുന്നില്‍ക്കണ്ട് കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു കോര്‍ കമ്മിറ്റിയുടെ നിലപാട്. തുടര്‍ന്ന് കുമ്മനത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥികളുടെ പട്ടിക എന്‍.ഡി.എക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും അയക്കുകയായിരുന്നു.

എന്നാല്‍ കുമ്മനത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു ആര്‍.എസ്.എസ് സ്വീകരിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കുമ്മനത്തിന്റെ മോശം പ്രകടനം വിലയിരുത്തിയാണ് ആര്‍.എസ്.എസ് ഇത്തരത്തില്‍ നിലപാട് എടുത്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more