| Tuesday, 16th March 2021, 8:09 am

'മുരളീധരന്‍ ശക്തനായ നേതാവെങ്കില്‍ രാജിവെച്ച് മത്സരിക്കട്ടെ'; ഒ. രാജഗോപാലിനെ തള്ളി കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശക്തനായ നേതാവാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ എന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍. കെ. മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നാണ് കുമ്മനം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാസരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു.

‘പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല.

രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച് ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബിജെപിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല. കരുത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ. ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അതല്ലേ വേണ്ടത്. അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്,’ കുമ്മനം പറഞ്ഞു.

ഗുജറാത്തില്‍ വികസനമുണ്ട്. അതുകൊണ്ടാണ് നേമത്തെ ഗുജറാത്ത് മോഡല്‍ എന്ന് വിളിച്ചതെന്നും കുമ്മനം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ. മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് രാജഗോപാല്‍ പറഞ്ഞത്. നേമത്തേക്ക് മുരളീധരന്റെ വരവ് എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്‍ കെ കരുണാകരന്റെ മകനാണ്. ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

തനിക്ക് നേമത്ത് കിട്ടിയ വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉണ്ട്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

തനിക്ക് നേമത്ത് കിട്ടിയ വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kummanam Rajasekharan denied O Rajagopal’s statement on K Muraleedharan

We use cookies to give you the best possible experience. Learn more