തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫുമാണ് ഒത്തുകളിച്ചതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. എല്‍.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചെന്ന ചെന്നിത്തലയുടെ വാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുമ്മനം.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തെന്നാണ് കുമ്മനം രാജശേഖരന്‍ ചോദിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം പോലും യു.ഡി.എഫ് കൊണ്ടുവന്നില്ലെന്നും കുമ്മനം ചോദിച്ചു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫില്‍ നിന്ന് ആരും സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വീണ്ടും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും വ്യക്തമല്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
എന്നാല്‍ ശബരിമല വിഷയം യു.ഡി.എഫ് പ്രചരണതന്ത്രമാക്കുന്നതിനെ അവഗണിച്ച് മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനം. ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കേണ്ട. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്നും സി.പി.ഐ.എം തീരുമാനിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക