| Monday, 21st November 2016, 8:18 pm

മണിയെ മന്ത്രിയാക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്താണ് മണി. കേസ് അട്ടിമറിക്കാനാണ് പ്രതിയെ മന്ത്രിസ്ഥാനത്തെത്തിക്കുന്നതെന്ന് കുമ്മനം വിമര്‍ശിക്കുന്നു.


തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിയാക്കാനുള്ള സി.പി.ഐ.എം തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്താണ് മണി. കേസ് അട്ടിമറിക്കാനാണ് പ്രതിയെ മന്ത്രിസ്ഥാനത്തെത്തിക്കുന്നതെന്ന് കുമ്മനം വിമര്‍ശിക്കുന്നു. ജനപ്രതിനിധികളെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്നത് ശീലമാക്കിയ മണിയെ മന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധംകൂടിയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.


Also Read: രണ്ടും കള്ളപ്പണ മുന്നണികളെന്ന് കുമ്മനം; സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി ഇറങ്ങിപ്പോയി


മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ട വകുപ്പാണ് വൈദ്യുതിയെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. വകുപ്പിലെ ചക്കരക്കുടമാണ് വൈദ്യുതി വകുപ്പെന്ന് നല്ല ബോദ്ധ്യമുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പുതുമുഖമായ എം.എം മണിയെ മന്ത്രിയാക്കുന്നത്. മണിയെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവ് നടത്താനുള്ള നീക്കം അപലപനീയമാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.


Also Read: സോളാര്‍ തട്ടിപ്പ് കേസ്; ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി


ഇന്നലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുതിര്‍ന്ന സി.പി.ഐ.എം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. വൈദ്യതി വകുപ്പാണ് എം.എം മണിക്ക് നല്‍കിയത്.

മന്ത്രിസ്ഥാനം ലഭിച്ചതില്‍ സന്തോഷവും പാര്‍ട്ടിയോട് കടപ്പാടുമുണ്ടെന്നും എം.എം മണി പ്രതികരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more