തൊടുപുഴ: മലപ്പുറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സര്‍വകക്ഷി യോഗത്തിലെ ധാരണയുടെ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്നും ഗവര്‍ണര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുമ്മനം തൊടുപുഴയില്‍ ആവശ്യപ്പെട്ടു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിപിന്‍ തിരൂര്‍ പുളിഞ്ചോട്ടില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. റോഡരികില്‍ വെട്ടേറ്റ നിലയില്‍ രാവിലെ ബിപിനെ കണ്ടെത്തിയിരുന്നു.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെടുന്നത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്.
2016 നവംബര്‍ 19ന് പുലര്‍ച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം.