തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെ രാജി തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു.
എന്റെ സാനിധ്യം കേരളത്തില്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയും അത് ആഗ്രഹിച്ചു. ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണം. രാജി കാര്യം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോകുകയായിരുന്നു- കുമ്മനം പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജി വെച്ചു
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചത്. രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പായി.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം എടുത്തത്. ഇതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനെ കുമ്മനത്തെ തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിന് ഇടയാക്കിയത്. കുമ്മനം വന്നില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നുമായിരുന്നു ആര്‍.എസ്എസ് നിലപാട്.