തിരുവനന്തപുരം: കെ.എം മാണിയെ കൂടെക്കൂട്ടുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് വി. മുരളീധരന്റെ നിലപാടിനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
എല്ലാവരുടേയും വോട്ട് പാര്‍ട്ടിക്ക് ആവശ്യമാണെന്നും അതിന് വേണ്ടിയാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ആരോടും അയിത്തമില്ല. എല്ലാവരോടും സഹകരിക്കുമെന്നും കുമ്മനം പറഞ്ഞു.
അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന് വി.മുരളീധരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്‍.ഡി.എയുടെ ആശയ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമേ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുള്ളൂവെന്നും കെ.എം മാണി മുന്നണിയിലേക്ക് വരണമെങ്കില്‍ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
വി. മുരളീധരന്റെ പ്രസ്താവനയെ എതിര്‍ത്ത് ബി.ജെ.പി നേതാവും ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയുമായ പി.എസ് ശ്രീധരന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
ആരുമായും അഭിപ്രായവ്യത്യാസങ്ങളില്ല. ആരും ശത്രുക്കളല്ല. എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Watch DoolNews Video