ലഖ്‌നൗ: രാമായണത്തില്‍ ഉറക്കത്തിന് പേരുകേട്ട കഥാപാത്രമായ കുംഭകര്‍ണനെ കുറിച്ച് പുതിയ പരാമര്‍ശവുമായി ഉത്തര്‍പേദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. കുംഭകര്‍ണന്‍ ടെക്‌നോക്രാറ്റായിരുന്നുവെന്നും ആര്‍ മാസത്തോളം രഹസ്യമായി യന്ത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.
ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് കുംഭകര്‍ണന്‍ ആറ് മാസത്തോളം ഉറങ്ങിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറയുന്നത്.
‘കുംഭകര്‍ണന്‍ യഥാര്‍ത്ഥത്തില്‍ ഒരു സാങ്കേതിക വിദഗ്ദനായിരുന്നു. ഉറങ്ങുന്ന കാലഘട്ടമായി കരുതുന്ന സമയങ്ങളില്‍ കുംഭകര്‍ണന്‍ തന്റെ യന്ത്രങ്ങള്‍ വികസിപ്പിക്കുന്ന ലബോറട്ടറിയിലായിരുന്നു. അതിനാല്‍ സാങ്കേതികത വിദ്യ മറ്റ് രാജ്യങ്ങളിലേക്ക് പോകില്ല,’ ആനന്ദ് പാട്ടേല്‍ പറഞ്ഞു.
ആറ് മാസത്തോളം രാവണന്‍ സഹോദരന്‍ കുംഭകര്‍ണനെ പൊതുസ്ഥലങ്ങളില്‍ പോവാന്‍ സമ്മതിച്ചിരുന്നില്ലെന്നും യന്ത്രണങ്ങള്‍ നിര്‍മിക്കുന്ന ജോലികള്‍ ലബോറട്ടറിയില്‍ നിന്നും രഹസ്യമായി ചെയ്യണമെന്ന് വിലക്കിയിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
രാവണന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് മറ്റ് രാജ്യങ്ങളിലുള്ളവര്‍ അറിയാതിരിക്കാന്‍ കുംഭകര്‍ണന്‍ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയുമാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.
ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യത്തിന്റെ ഗ്രന്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കണമെന്നും അതിലൂടെ ഇന്ത്യയുടെ പൈതൃകത്തെ കുറിച്ച് പഠിക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ആദ്യ വിമാനം നിര്‍മിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും പുരാണത്തിലെ മഹര്‍ഷിയായ ഭരദ്വജ മുനിയാണെന്നും ആനന്ദിബെന്‍ പാട്ടേല്‍ പറഞ്ഞു.
ആനന്ദി ബെന്നിന്റെ പരാമര്‍ങ്ങള്‍ക്കെതിരെ നിരവധി പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. കോണ്‍ഗ്രസ് നേതാവും ഡിജിറ്റല്‍ വിഭാഗം ചെയര്‍പേഴ്‌സണുമായ സുപ്രിയ ശ്രീനാഥ് രംഗത്തെത്തുകയും പരാമര്‍ശങ്ങളെ പരിഹസിക്കുകയും ചെയ്തു.
Content Highlight: Kumbhakarnan the technocrat; Didn’t sleep for six months, at Ravana’s behest of machines: UP Governor