national news
കൊവിഡ് കാരണം കുംഭ മേള മാറ്റാന്‍ പോകുന്നില്ലെന്ന് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 14, 03:53 pm
Wednesday, 14th April 2021, 9:23 pm

ന്യൂദല്‍ഹി: ഹരിദ്വാറിലെ മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍. കൊവിഡ് കാരണം കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

”കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഏപ്രിലില്‍ ഇത് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുംഭ മേളയുടെ ദിവസം വെട്ടിക്കുറച്ചതായി എനിക്ക് ഒരു വിവരവുമില്ല, ”ഹരിദ്വാറിലെ ജില്ലാ മജിസ്ട്രേറ്റ് ദീപക് റാവത്ത് പറഞ്ഞു.

അതേസമയം, കുംഭ മേളയില്‍ പങ്കെടുത്ത നൂറിലധികം ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട് വന്നിരുന്നു.

ഒന്‍പത് മതനേതാക്കളടക്കമുള്ളവര്‍ക്കാണ് കുംഭ മേളയില്‍ പങ്കെടുത്തതിന് പിന്നാലെ കൊവിഡ് പോസിറ്റീവായത്.

ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്നാനം ചെയ്തുവെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Contnet Highlights: Kumbh Mela To Continue, No Discussions On Early Close: Officials