ഹരിദ്വാര്‍: കുംഭ മേളയില്‍ പങ്കെടുത്ത നിരഞ്ജനി അഖാഡ സെക്രട്ടറിക്ക് കൊവിഡ് 19. നിരഞ്ജനി അഖാഡ സെക്രട്ടറി മഹന്ത് രവീന്ദ്ര പുരിക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ നിരഞ്ജനി അഖാഡ മേധാവി നരേന്ദ്ര ഗിരിക്കും കൊവിഡ് -19 പോസിറ്റീവ് ആയിരുന്നു.
കുംഭമേളയില്‍ പങ്കെടുത്ത 24 സന്യാസിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ. ഝാ പറഞ്ഞു. ഇതുവരെ 54 സന്യാസിമാര്‍ക്ക് കൊവിഡ് ബാധിച്ചതായും ഝാ വ്യക്തമാക്കി.
അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങള്‍ മടങ്ങുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക