| Saturday, 2nd January 2021, 6:44 pm

വിജയ് ആന്റണിക്കൊപ്പം വില്ലനായി കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സൂരജ് പോപ്‌സ്; ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: വിജയ് ആന്റണി നായകനാവുന്ന പുതിയ ചിത്രമായ കോടിയില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ വില്ലനായി കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സൂരജ് പോപ്‌സ്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടിയില്‍ ഒരുവന്‍ തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. മലയാളത്തില്‍ വിജയരാഘവന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക. ആത്മികയാണ് ചിത്രത്തിലെ നായിക.

ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷനലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി.ഡി. രാജയും, ഡി.ആര്‍. സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍.എസ്. ഉദയകുമാര്‍ ആണ്.

സംഗീതം-നിവാസ് കെ. പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്റ, എസ്. വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്. പിആര്‍ഒ എ.എസ്. ദിനേശ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kumbalangi Knights Fame Sooraj Popes with actor Vijay Antony in new movie The teaser has been released

We use cookies to give you the best possible experience. Learn more