ബംഗളുരു: കര്‍ണാടകയില്‍ ജെ.ഡി.എസ് മന്ത്രിമാരുടെ യോഗം വിളിച്ച് എച്ച്.ഡി കുമാരസ്വാമി. തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കുമാരസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചത്.
സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്‌ലി തുടങ്ങിയവരെല്ലാം പിനനിലാണ്.
21 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ജെ.ഡി.എസും രണ്ടു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.