| Tuesday, 23rd July 2019, 7:56 pm

വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്‌ളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.

വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാര സ്വാാമി ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. രഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരം ഒരാളില്‍ നിഷിപ്തമല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു.

അതേസമയം പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

രാജിവച്ച സ്വതന്ത്ര എം.എല്‍എമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റിന് പുറത്ത് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ബെംഗ്‌ളൂരില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമസഭയ്ക്കടുത്തുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ നിതേഷ് വിംബിള്‍ഡണ്‍ പാര്‍ക്കിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

We use cookies to give you the best possible experience. Learn more