അവന്‍ ചെയ്തതാണ് ശരി; അവസാന പന്തില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനുള്ള സഞ്ജുവിന്റ തീരുമാനത്തെ പിന്തുണച്ച് സംഗക്കാര
ipl 2021
അവന്‍ ചെയ്തതാണ് ശരി; അവസാന പന്തില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനുള്ള സഞ്ജുവിന്റ തീരുമാനത്തെ പിന്തുണച്ച് സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th April 2021, 12:48 pm

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ക്രിസ് മോറിസിന് സിംഗിള്‍ നിരസിച്ച് അവസാന പന്തില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തെ പിന്തുണച്ച് ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര.

‘സഞ്ജു നന്നായി കളിച്ചു, അവസാന പന്ത് നന്നായി കളിക്കാമെന്നും, നല്ല ഫോമിലാണെന്നും അയാള്‍ക്കറിയാമെങ്കില്‍ അയാള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന് അയാളത് വിശ്വസിക്കുന്നു, അതാണ് അയാള്‍ ഏറ്റെടുത്ത ഉത്തരവാദിത്തം’, സംഗക്കാര പറഞ്ഞു.

ഒരു നായകന്‍ എന്ന നിലയില്‍ സഞ്ജു എടുത്ത ഈ റിസ്‌കിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും സംഗക്കാര പറഞ്ഞു.

അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു റണ്ണിനായി ഓടാത്തതാണ് രാജസ്ഥാന്‍ പരാജയപ്പെട്ടതെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അഞ്ചാം പന്തില്‍ സഞ്ജു ബൗണ്ടറി പായിക്കാനുള്ള ശ്രമം പാഴാകുകയായിരുന്നു. ക്രിസ് മോറിസാണ് മറുഭാത്തുണ്ടായിരുന്നത്.

എന്നാല്‍ ഈ സമയത്ത് സിംഗിളെടുക്കാന്‍ സഞ്ജു വിസമ്മതിച്ചതിച്ചതാണ് സഞ്ജുവിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നത്.

ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണം എന്ന നിലയിലാകുകയും സിക്‌സ് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kumar Sangakkara praises Sanju Samson’s self belief despite agonising near miss