|

സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി സ്ഥിരാംഗമാകും: സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പിന്തുണച്ച് ടീം ഡയറക്ടറും മുന്‍ ശ്രീലങ്കന്‍ താരവുമായ കുമാര്‍ സംഗക്കാര. സഞ്ജു വലിയ പ്രതിഭയുള്ള താരമാണെന്ന് സംഗക്കാര പറഞ്ഞു.

‘നല്ല കളിക്കാരനാണ് സഞ്ജു, അസാധാരണ പ്രതിഭയുണ്ട്. ഞങ്ങള്‍ക്കായി (രാജസ്ഥാന്‍ റോയല്‍സ്) അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു,’ സംഗക്കാര പറഞ്ഞു

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു തിരികെയെത്തുമെന്നും ഒരുപക്ഷെ ടീമിലെ സ്ഥിരസാന്നിധ്യമായി മാറുമെന്നും സംഗക്കാര അഭിപ്രായപ്പെട്ടു.

ഈ സീസണില്‍ ആദ്യമായി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ സഞ്ജു ബാറ്റിംഗില്‍ മികച്ച ഫോമിലാണ്.

എന്നാല്‍ ടീമിലെ മറ്റ് ബാറ്റര്‍മാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നാണ് സഞ്ജുവും രാജസ്ഥാനും നേരിടുന്ന വെല്ലുവിളി.

11 കളിയില്‍ നിന്ന് 452 റണ്‍സുള്ള സഞ്ജു ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് പോയന്റുള്ള രാജസ്ഥാനാകട്ടെ പോയന്റ് പട്ടികയില്‍ ഏഴാമതാണ്.

പ്ലേ ഓഫില്‍ കയറാന്‍ രാജസ്ഥാന് ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയം അനിവാര്യമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kumar Sangakkara optimistic on Sanju Samson’s India return