| Thursday, 9th May 2024, 1:15 pm

സഞ്ജു സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ല, കാരണം അതാണ്: കുമാർ സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍ സീസണില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.

ഇപ്പോഴിതാ സഞ്ജു സാംസണിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് ഡയറക്ടറും ശ്രീലങ്കന്‍ ഇതിഹാസവുമായ കുമാര്‍ സങ്കക്കാര. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ സഞ്ജു തന്റെ കഴിവ് തെളിയിക്കും എന്നാണ് സംഗക്കാര പറഞ്ഞത്.

‘സഞ്ജു സാംസണ്‍ ഒരു പ്രത്യേക കളിക്കാരന്‍ ആണ് അവന്‍ ഫിറ്റായിരിക്കുമ്പോഴും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ അവന് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല. മത്സരത്തിന്റെ ചില ഘട്ടങ്ങളില്‍ സഞ്ജുവിന് അവന്റെ ഏകാഗ്രത നഷ്ടപ്പെടുന്നത് എനിക്ക് തോന്നുന്നു.

കഴിഞ്ഞ സീസണുകളില്‍ നിന്നുതന്നെ ഞങ്ങളാ കാര്യം മനസ്സിലാക്കിയിരുന്നു. എല്ലാ സമയങ്ങളിലും പരിശീലനം നേടുന്നതിനും മാനസികമായി തളര്‍ന്നിരിക്കുന്നതിനും പകരം വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ചിന്താഗതി അവന്‍ മാറ്റിയിട്ടുണ്ട്,’ സംഗക്കാര പറഞ്ഞു.

സഞ്ജു സോഷ്യൽ മീഡിയയിൽ എങ്ങനെയാണെന്നും ലങ്കൻ ഇതിഹാസം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അധികം ആക്ടീവ് അല്ല. സഞ്ജു അവന്റെ ജീവിതത്തില്‍ ഒരുപാട് സ്വകാര്യത ഇഷ്ടപ്പെടുന്നവനാണ്. ടീമിലുള്ള മറ്റുള്ളവരെയും അവന്‍ നല്ല രീതിയിലാണ് ശ്രദ്ധിക്കുന്നത്; സംഗക്കാര കൂട്ടിച്ചേർത്തു.

ഇതിനോടകം തന്നെ ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 471 റണ്‍സാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. വരും മത്സരങ്ങളിലും തന്റെ ബാറ്റിങ് മികവ് ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Kumar Sangakara talks about Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more