ആവേശകരമായ ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഇപ്പോഴിതാ ടൂർണമെന്റിന് ആവേശം പകർന്നുകൊണ്ട് 1975 മുതൽ 2019 വരെ നടന്ന ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഓൾ ടൈം വേൾഡ് കപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസം കുമാർ സങ്കക്കാരെയും ന്യൂസിലാൻഡ് ഇതിഹാസമായ സൈമൺ ഡൂളും.
വേൾഡ് കപ്പ് ആൾടൈം ഇലവൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽഗ്രിസ്റ്റിനെയാണ് ഇരുവരും തിരഞ്ഞെടുത്തത്. ടീമിന്റെ ഓപ്പണിങ്ങിൽ ഗില്ലിയുടെ കൂടെ ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കറും ഇടം നേടി.
മധ്യനിരയിൽ ഓസ്ട്രേലിയൻ മുൻ ഇതിഹാസ നായകൻ റിക്കി പോണ്ടിംങ്, വിവിയൻ റിച്ചാർഡ്സ് അരവിന്ദ ഡീ സിൽവ, ക്ലൈവ് ലോയ്ഡ് എന്നിവരും ഇടം പിടിച്ചു. ഓൾ റൗണ്ടർമാരിൽ ഇമ്രാൻ ഖാനാനുള്ളത്. വസിം അക്രവും, ഗ്ലെൻ മഗ്രാത്തും ഉൾപ്പെടുന്ന പേസ് നിര അക്രമണമുള്ളതാണ്.
ഇവരോടൊപ്പം സ്പിൻ നിരയിൽ ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോണും, ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനും ചേരുന്നു.
മറ്റൊരു ലോകകപ്പ് കൂടി മുന്നിൽ വന്നു നിൽക്കുമ്പോൾ ഏതെല്ലാം താരങ്ങൾ ചരിത്രം സൃഷ്ടിക്കും ആരെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാ ആകാംക്ഷയിലാണ് ആരാധകർ.
ഐ.സി.സി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവൻ
ആദം ഗിൽക്രിസ്റ്റ്
സച്ചിൻ ടെണ്ടുൽക്കർ
റിക്കി പോണ്ടിംഗ് വിവ്
റിച്ചാർഡ്സ് കുമാർ
സംഗക്കാര ഇമ്രാൻ ഖാൻ
ലാൻസ് ക്ലൂസെനർ
വസീം അക്രം
ഷെയ്ൻ വോൺ
മുത്തയ്യ മുരളീധരൻ
ഗ്ലെൻ മഗ്രാത്ത്
Content Highlight: Kumar sangakara and simon doull selected the all time worldcup elevan.