ന്യൂദല്‍ഹി:ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറും സഹോദരനും കുറ്റക്കാരനെന്ന് ദല്‍ഹി കോടതി. ഏറെ വിവാദമായ ഉന്നാവോ കേസില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിട്ടു.നരഹത്യയ്ക്കാണ് ഇവരെ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2018 ഏപ്രിലിലാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.
പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കേസ് രാജ്യമറിഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു.