ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കിരീടം നേടിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 37 പന്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ കളി ജയിക്കുകയായിരുന്നു.
രോഹിത് ശര്‍മക്ക് പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരവരും അനായാസം വിജയം നേടുകയായിരുന്നു. ഗില്‍ 19 പന്ത് നേരിട്ട് 27 റണ്‍സ് നേടിയപ്പോല്‍ കിഷന്‍ 18 പന്തില്‍ 23 നേടി.
ഏഴ് ഓവര്‍ എറിഞ്ഞ് 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജാണ് ഫൈനലിലെ താരം. തുടക്കം മുതല്‍ തീ തുപ്പിയ സ്‌പ്ലെല്ലില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് ലങ്കന്‍ ബാറ്റര്‍മാരെ പറഞ്ഞയച്ചത്. ഒരോവറില്‍ നാല് വിക്കറ്റടക്കം താരം ലങ്കയെ പൂര്‍ണമായും വധിക്കുകയായിരുന്നു.
ചൈനമന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ് പ്ലെയര്‍ ഓഫ്‌ല ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് ഇന്നിങ്‌സില്‍ ബൗള്‍ ചെയ്ത കുല്‍ദീപ് യാദവ് ഒമ്പത് വിക്കറ്റാണ് നേടിയത്. അതില്‍ പാകിസ്ഥാനെതിരെ നേടിയ അഞ്ച് വിക്കറ്റും ശ്രീലങ്കക്കെതിരെ നേടിയ നാല് വിക്കറ്റുമാണ്.
വെറും 3.61 ആണ് താരത്തിന്റെ എക്കോണമി റേറ്റ്. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് പകരം കുല്‍ദീപിനെ ടീമിലെക്ക് തെരഞ്ഞെടുത്തതിന് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കോണ്‍ഫിഡെന്‍സ് ഇല്ലാത്തെ ഇവനെയൊക്കെ ലോകകപ്പിനും ഏഷ്യാ കപ്പിനും കൊണ്ടുപോയാല്‍ ഇന്ത്യക്ക് നഷ്ടമാകുമെന്നായിരുന്നു ഒരു കൂട്ടം ആരാധകര്‍ വാദിച്ചത്.
എന്നാല്‍ അതിനെയൊക്കെ മറികടക്കുന്ന തരത്തിലുള്ള പ്രകടനമാണ് താരം കളിക്കളത്തില്‍ കാഴ്ചവെച്ചത്.
രോഹിത് ഭായ് തന്റെ സ്പീഡ് കൂട്ടാന്‍ പറഞ്ഞുവെന്നും എന്.സി.എയില്‍ തന്നെ കാണാന്‍ വന്നുവെന്നും കുല്‍ദീപ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കവെ പറഞ്ഞു. രോഹിത്തിനാണ് തന്റെ വിജയത്തിന്റെ ക്രെഡിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: kuldeep Yadav Won Player Of Tournament In Asia Cup 2023