ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.
ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇപ്പോള്‍ ക്യാപ്റ്റന്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ടീമിലെ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവ്.
‘രോഹിത് ഭായ് യുവാക്കളെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്, ഒരു പുതിയ കളിക്കാരന്‍ വരുമ്പോള്‍ അവനെ പൂര്‍ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു. അദ്ദേഹം എനിക്കും വളരെയധികം ആത്മവിശ്വാസം നല്‍കി, അദ്ദേഹം എന്റെ ബൗളിങ് വളരെയധികം മനസിലാക്കുന്നു. അത് എന്നെയും വളരെയധികം സഹായിച്ചു അദ്ദേഹത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും, ‘ദൈനക് ജാഗ്രനില്‍ കുല്‍ദീപ് പറഞ്ഞു.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Kuldeep Yadav Talking About Rohit Sharma