ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലെ സെലക്ഷൻ രീതിയെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ആരാധകരുടെ ചർച്ച. അതിൽ ഏറ്റവും പുതിയ സംഭവമായിരുന്നു കുൽദീപ് യാദവിനെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലെ സെലക്ഷൻ രീതിയെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ആരാധകരുടെ ചർച്ച. അതിൽ ഏറ്റവും പുതിയ സംഭവമായിരുന്നു കുൽദീപ് യാദവിനെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകളും നേടിയ കുൽദീപ് യാദവ് മൊത്തം എട്ട് വിക്കറ്റുകളുമായി ആദ്യ ടെസ്റ്റിൽ അസാമാന്യ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
ഒന്നാം ടെസ്റ്റ് 118 റൺസിന് ജയിക്കാൻ ഇന്ത്യക്ക് കരുത്തായത് ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച കുൽദീപിന്റെ സഹായം തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടി ബാറ്റിങ്ങിലും താരം തിളങ്ങിയിരുന്നു.
ഇത്തരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരു താരത്തെ അടുത്ത കളിയിൽ നിന്നും തഴഞ്ഞതിനെതിരെ വലിയ വിമർശനങ്ങളായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്.
ജയദേവ് ഉനദ്ഘട്ടിനെയാണ് കുൽദീപിന് പകരം ടീമിൽ ഉൾപെടുത്തിയത്. എന്നാൽ ആരാധക രോഷം ശക്തമായതോടെ കുൽദീപിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ കെ.എൽ രാഹുൽ രംഗത്ത് വന്നിരുന്നു.
ഈർപ്പത്തിന്റെ അംശമുള്ള പിച്ച് പേസ് ബോളിങ്ങിനും ബാറ്റിങ്ങിനും അനുയോജ്യമായതാണെന്നും അതുകൊണ്ടാണ് ഫാസ്റ്റ് ബോളറായ ഉനദ്ഘട്ടിനെ ടീമിൽ ഉൾപെടുത്തിയതെന്നുമാണ് രാഹുൽ പറഞ്ഞത്.
എന്നാലിപ്പോൾ താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കുൽദീപിന്റെ പരിശീലകനായ കപില്‍ പാണ്ഡെ.
സ്പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിലാണ് കോച്ച് വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. താരത്തെ ടീമിൽ ഉൾപ്പെടുത്താത്തതറിഞ്ഞ് താൻ പൊട്ടിക്കരയുകയായിരുന്നു എന്നാണ് പാണ്ഡെ പറഞ്ഞത്.
”കുല്‍ദീപ് സമയം മനസ്സിലാക്കി പക്വതയോടെയും ക്ഷമയോടെയും പെരുമാറാൻ സാധിക്കുന്നവനായിട്ടുണ്ട്. അവൻ വളരുമ്പോള്‍ ഞാന്‍ അവനെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെട്ടിട്ടുണ്ട്.
കരിയറില്‍ രണ്ട് ഏകദിന ഹാട്രിക് അടക്കം നേടിയ അവൻ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു. എന്നാൽ ടീമിൽ ഉൾപെടുത്താത്ത വാര്‍ത്ത കേട്ട് കരഞ്ഞതിനാല്‍ അവനെ ആശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ക്ഷമയോടെ കാത്തിരിക്കാനും വിശ്വാസം നിലനിര്‍ത്താനും മാത്രം ഞാന്‍ അവനോട് പറഞ്ഞു,’ കപില്‍പാണ്ഡെ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്ത് വാരിയിരുന്നു. ആദ്യ ടെസ്റ്റ് 188 റൺസിന് വിജയിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് മൂന്ന് വിക്കറ്റിന് വിജയിക്കാൻ സാധിച്ചു.
Content Highlights: kuldeep yadav out from Indian cricket team despite his good performance; coach kapil pandey sad for his condition