ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റിലെ ആദ്യത്തെ ഇന്നിങ്‌സ് ധര്‍മശാലയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 57.4 ഓവറില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റിലെ ആദ്യത്തെ ഇന്നിങ്‌സ് ധര്‍മശാലയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 57.4 ഓവറില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
Frame of the day. 🇮🇳
Ashwin clapping and giving the moment to Kuldeep to cherish forever for the five-wicket haul. pic.twitter.com/cTWPodosHQ
— Johns. (@CricCrazyJohns) March 7, 2024
മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ തകര്‍ത്തത്. മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.
ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ സാക്ക് ക്രോളി (108 പന്തില്‍ നിന്ന് 79), ബെന്‍ ഡക്കറ്റ് (58 പന്തില്‍ നിന്ന് 27), ഒല്ലി പോപ്പ് (24 പന്തില്‍ നിന്ന് 11), ജോണി ബെയര്‍സ്റ്റോ (18 പന്തില്‍ നിന്ന് 29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (ആറു പന്തില്‍ നിന്ന് പൂജ്യം) എന്നിവരെയാണ് കുല്‍ദീപ് പറഞ്ഞയച്ചത്. നിര്‍ണായകമായ അഞ്ച് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. മാത്രമല്ല താരം തന്റെ ടെസ്റ്റ് കരിയരിലെ 50 വിക്കറ്റുകള്‍ മറികടന്നിരിക്കുകയാണ്.
ഇതോടെ കുല്‍ദീപ് ഒരു തകര്‍പ്പന്‍ വിക്കറ്റും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് താരം നേടിയത്. 1871 പന്തില്‍ നിന്നാണ് കുല്‍ദീപ് ഈ നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ ഈ നേട്ടം കൈവരിച്ചത് അക്‌സര്‍ പട്ടേലായിരുന്നു.
ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന താരം, പന്ത്
കുല്‍ദീപ് യാദവ് – 1871
അക്‌സര്‍ പട്ടേല്‍ – 2205
ജസ്പ്രീത് ബുംറ – 2520
KULDEEP YADAV IS THE FASTEST TO COMPLETE 50 WICKETS IN TESTS BY AN INDIAN. 🤯 [Balls] pic.twitter.com/MZZPcMQoox
— Johns. (@CricCrazyJohns) March 7, 2024
കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയത് 4.80 എന്ന് ഇക്കണോമിയിലാണ്.
രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയത് 3.90 എന്ന ഇക്കണോമിയില്‍ ആണ്.
അതേ സ്ഥാനത്ത് രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് 1.70 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ്.
മത്സരത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ടിനെ കൊണ്ടെത്തിച്ചത് ഇന്ത്യയുടെ സ്പിന്‍ നിര തന്നെയാണ്. ഫാസ്റ്റ് ബൗളിങ് തുണക്കുന്ന ധര്‍മശാലയില്‍ ത്രിമൂര്‍ത്തികള്‍ മാജിക്കാണ് കാണിച്ചത്. അതിനോടൊപ്പം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഫീല്‍ഡിങ്ങും കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇംഗ്ലണ്ടിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ ഗുണം ചെയ്യുന്നു.
ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയ പ്രതീക്ഷയിലാണ് ബാറ്റിങ് തുടരുന്നത്.
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിന് മത്സരം ജയിക്കേണ്ടിവരും. പക്ഷെ ഇംഗ്ലണ്ടിനെ നാണംകെടുത്തിത്തന്നെ പറഞ്ഞയക്കാനാകും ഇന്ത്യ ശ്രമിക്കുന്നത്.
Content highlight: Kuldeep Yadav In Record Achievement