ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
എകാന സ്‌പോര്‍ട്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ.എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ 7 നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ദല്‍ഹി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
An easy six wickets victory for Delhi Capitals against Lucknow Super Giants in IPL 2024 👊#RishabhPant #IPL2024 #DC #Sportskeeda pic.twitter.com/xqqU0g1wkw
— Sportskeeda (@Sportskeeda) April 12, 2024
ദല്‍ഹി ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ നിന്ന് 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്. 5 എക്കണോമി യിലാണ് താരം പന്ത് എറിഞ്ഞത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്ക് കാരണം മാറിനിന്നിരുന്നു. എന്നാല്‍ കുല്‍ദീപ് തിരിച്ചെത്തിയത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ്. കെ.എല്‍ രാഹുല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, നിക്കോളാസ് പൂരന്‍ എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്. പൂരനെ ഗോള്‍ഡന്‍ ഡെക്കിലൂടെയാണ് താരം പുറത്താക്കിയത്.
Kuldeep Yadav returns with a bang for Delhi Capitals!🔥💪#KuldeepYadav #IPL2024 #Sportskeeda pic.twitter.com/uWEVKTR7tm
— Sportskeeda (@Sportskeeda) April 12, 2024
ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ കുല്‍ദീപ് പുറത്താക്കുന്ന താരമാകുകയാണ് നിക്കോളാസ് പൂരന്‍.
നിക്കോളാസ് പൂരന്‍ – 5*
ആരോണ്‍ ഫിഞ്ച് – 4
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 4
കുസാല്‍ പെരേര – 3
ജോഷ് ബട്‌ലര്‍ – 3
Kuldeep Yadav returned to the XI after an injury today, and delivered for his team from his first over itself.
Which wicket did you enjoy more – Stoinis or Pooran? #LSGvsDC pic.twitter.com/FacLbs605I
— Cricket.com (@weRcricket) April 12, 2024
ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ജാക്ക് ഫ്രാസറണ്. 35 പന്തില്‍ നിന്ന് 5 സിക്‌സറും രണ്ട് ഫോറും അടക്കം 55 റണ്‍സ് നേടിയാണ് താരം സീസണിലെ ആദ്യ ഫിഫ്റ്റി നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 24 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 170 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു.
അവസാന ഘട്ടത്തില്‍ ട്രിസ്റ്റന്‍ സ്റ്റെബ്‌സ് 15 റണ്‍സും ഷായി ഹോപ്പ് 11 റണ്‍സും നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.
എല്‍എസ്ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും ഇഷാന്ത് ശര്‍മ, മുകേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
അതേസമയം ആദ്യം ബാറ്റിങ് ഇറങ്ങിയ എല്‍.എസ്.ജിക്ക് വേണ്ടി ആയുഷ് ബദോണി 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 22 പന്തില്‍ 39 റണ്‍സും അര്‍ഷാദ് ഖാന്‍ 16 പന്തില്‍ 20 റണ്‍സും നേടി പൊരുതി.
എല്‍.എസ്.ജിക്ക് വേണ്ടി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകളും നവീന്‍, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. വിജയത്തോടെ ദല്‍ഹി നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആറു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും സ്വന്തമാക്കി നാല് പോയിന്റാണ് ഡല്‍ഹിക്ക് ഉള്ളത്.
പട്ടികയില്‍ ഏറ്റവും അവസാനം ആറുകളില്‍ നിന്ന് ഒരു വിജയം മാത്രം സ്വന്തമാക്കി രണ്ടു പോയിന്റ് ഉള്ള ബെംഗളൂരുവാണ്. ഒന്നാം സ്ഥാനത്ത് അഞ്ചു കളിയില്‍ നിന്ന് നാലു വിജയവുമായി 8. സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും ഉണ്ട്.
Content Highlight: Kuldeep Yadav In Record Achievement