ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രി ദല്‍ഹിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തിയ കുല്‍ദീപ് നയ്യാര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ നയ്യാറുടെ ഭരണകൂടവിരുദ്ധ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി.
RELATED NEWS: കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണം ഇന്ദിരാഗാന്ധി: കുല്‍ദീപ് നെയ്യാര്‍
ഇക്കാരണത്താല്‍ അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യാര്‍ അക്കാലത്ത് എഴുതിയിരുന്നത്.
അദ്ദേഹത്തിന്റെ “വരികള്‍ക്കിടയില്‍” (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എണ്‍പതോളം അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായ ഇന്ദിരാഗാന്ധിയായിരുന്നെന്ന് നയ്യാര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ എതിര്‍പ്പ് മറികടന്നുള്ള ഇന്ദിരാ ഗാന്ധിയുടെ വാശിയാണ് രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാനുള്ള കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥയായ “ബിയോണ്‍ ദ് ലൈന്‍സ്” എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത്.
ALSO READ: ഈദ് നമസ്‌കാരത്തിനിടെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരേ ആക്രമണം
അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ 1923 ആഗസ്റ്റ് 14 നാണ് ജനനം.
പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. “അന്‍ജാം” എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം.
1990-ല്‍ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയാര്‍. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
WATCH THIS VIDEO: