| Thursday, 12th September 2019, 9:46 pm

രണ്ടാമത് നയതന്ത്ര സഹായം നല്‍കില്ലെന്ന് പാകിസ്ഥാന്‍; നീതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കില്ലെന്ന് പാകിസ്ഥാന്‍. കുല്‍ഭൂഷന്‍ ജാദവിന് ഒരു തവണ നയതന്ത്ര സഹായം നല്‍കിയതാണെന്നും രണ്ടാം തവണ നല്‍കില്ലെന്നും പാകിസഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ജാദവിന്റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്ര സഹായം നല്‍കണമെന്നുമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഒറ്റത്തവണമാത്രമാണ് കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം പാകിസ്ഥാന്‍ നല്‍കിയത്. മുമ്പ് വിയന്ന കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ നയതന്ത്ര സഹായം നല്‍കില്ലെന്ന പ്രസ്താവനയിലൂടെ വീണ്ടും ഈ കരാര്‍ ലംഘിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാകിസ്ഥാന്റെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ കള്ളക്കഥ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തത്ത പറയുന്നതുപോലെ ഏറ്റുപറയാന്‍ കുല്‍ഭൂഷന്‍ ജാദവ് നിര്‍ബന്ധിക്കപ്പെടുന്നതെന്ന് ഇന്ത്യന്‍ വിദേകാര്യ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധിപ്രസ്താവം നടപ്പിലാക്കുന്നവരെ ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more