| Wednesday, 27th December 2017, 8:41 am

'യുദ്ധം ചെയ്ത് അവരെ നാലു തുണ്ടമാക്കണം'; കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. കുല്‍ഭൂഷണിന്റെ ഭാര്യയേയും അമ്മയേയും പാകിസ്ഥാന്‍ അപമാനിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” യുദ്ധം ചെയ്ത് അവരെ നാലു തുണ്ടമാക്കണം. അതിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണ്.”

നേരത്തെ കുല്‍ഭൂഷണിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ഭീകരതയുടെ മുഖമാണെന്നായിരുന്നു പാകിസ്ഥാന്റെ പരാമര്‍ശം. അതേസമയം കൂടിക്കാഴ്ചയ്‌ക്കെത്തിയ കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ചെന്ന് ഇന്ത്യയും തിരിച്ചടിച്ചു.


Also Read:സിനിമയിലെ രാം, സീത പേരുകള്‍ മാറ്റണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്; ഹിന്ദു കുടുംബങ്ങളിലെ ഇത്തരം പേരുകള്‍ മാറ്റാനും ഇവര്‍ പറയുമോയെന്ന് സംവിധായകന്‍

സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല.

്പാകിസ്ഥാന്റെ ഈ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പാകിസ്ഥാനെതിരെ യുദ്ധം വേണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്നാല്‍ അതു മിക്കപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവുമാകാറുണ്ടെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാക്കിസ്ഥാനെ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്കു മെഡിക്കല്‍ വിസകള്‍ നല്‍കുന്നത് വിദേശകാര്യമന്ത്രാലയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഓഫിസില്‍ ചില്ലുമറയ്ക്ക് ഇരുപുറവുമിരുന്ന് ഇന്റര്‍കോമിലൂടെയാണു കുല്‍ഭൂഷണും കുടുംബാംഗങ്ങളും പരസ്പരം സംസാരിച്ചത്. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ധാരണയ്ക്കു വിരുദ്ധമായി, ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ കൂടിക്കാഴ്ച നടന്ന മുറിയില്‍ അനുവദിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more