തിരുവനന്തപുരം: തെന്മല കുളത്തൂപ്പുഴ വനമേഖലയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കവറില്‍ പൊതിഞ്ഞ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകളില്‍ ഒന്നില്‍ പാകിസ്ഥാന്‍ ഓര്‍ഡന്‍ ഫാക്ടറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സൈന്യവും പൊലീസും ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ലോങ് റേഞ്ചില്‍ വെടിവെക്കുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവയെന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുളത്തൂപ്പുഴ വഴി കടന്നു പോയ ഒഴുകുപാറ സ്വദേശി ജോഷിയും സുഹൃത്ത് അജീഷുമാണ് കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. കേരള പൊലീസില്‍ നിന്ന് കാണാതായ വെടിയുണ്ടകളാണോ ഇതെന്നും അന്വേഷണം ഉണ്ടാകുമെന്ന് മനോരമ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. വെടിയുണ്ടകളില്‍ അതു നിര്‍മ്മിക്കുന്ന സ്ഥലവും വര്‍ഷവും രേഖപ്പെടുത്തും അതു കൊണ്ട് തന്നെ അന്വേഷണം എളുപ്പമാകുമെന്നാണ് കരുതുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ