വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നടിയാണ് കുളപ്പുള്ളി ലീല. താന്‍ അഭിമുഖങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ കുളപ്പുള്ളി ലീല.
അഭിമുഖങ്ങള്‍ തുടര്‍ച്ചയായി കൊടുക്കുന്നത് നിര്‍ത്തിയിരുന്നുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.
‘അഭിമുഖങ്ങള്‍ നല്‍കി എന്റെ സമയം പോവുന്നതല്ലാതെ മറ്റൊന്നുമില്ല. ഇന്റര്‍വ്യൂ കണ്ടിട്ട് വല്ലവരും വല്ല വര്‍ക്കും തരികയാണെങ്കിലും കുഴപ്പമില്ല. ഇന്റര്‍വ്യൂവില്‍ ഉടുത്ത തുണി കഴുകണമെങ്കില്‍ തന്നെ കയ്യില്‍ നിന്ന് പൈസയെടുത്ത് ഞാന്‍ സോപ്പ് വാങ്ങണ്ടേ. നിങ്ങളാരേലും പത്ത് പൈസ തരോ, ഇല്ലല്ലോ,’ ചിരിച്ചു കൊണ്ട് കുളപ്പുള്ളി ലീല അഭിമുഖത്തില്‍ പറയുന്നു.
നടന്‍ മോഹന്‍ലാലുമൊത്ത് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളും ലീല പങ്കുവെക്കുന്നുണ്ട്.
‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്.
കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.
റിഹേഴ്സല്‍ ചെയ്യുമ്പോള്‍ തനിക്ക് ചൂലുകൊണ്ട് അടിക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് മോഹന്‍ലാല്‍ വഴക്ക് പറഞ്ഞ് അടിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.
ലാലിനെ ചൂലുകൊണ്ട് തല്ലിയ ഒരേ ഒരു വ്യക്തിയാണ് കുളപ്പുള്ളി ലീല എന്നു പറഞ്ഞ് ഒരുപാട് ഇന്റര്‍വ്യൂകള്‍ വന്നിട്ടുണ്ടെന്നും ലീല കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kulappulli Leela shares experience about her interviews