| Tuesday, 18th July 2023, 8:29 am

'രജിനികാന്തിനെ ചീത്ത പറയുന്നതില്‍ കുഴപ്പമില്ല, പൈസ കിട്ടിയാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി കുളപ്പുള്ളി ലീല. മുത്തുവില്‍ രജിനികാന്തിനെ ചീത്ത വിളിക്കാന്‍ ഒരു സ്ത്രീയെ അന്വേഷിച്ച് നടക്കുന്ന സമയത്താണ് അണിയറ പ്രവര്‍ത്തകര്‍ തന്നിലേക്ക് എത്തിയതെന്നും അന്ന് തനിക്ക് പൈസ കിട്ടിയാല്‍ മതിയെന്നാണ് പറഞ്ഞതെന്നും കുളപ്പുള്ളി ലീല പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘മുത്തു ഷൂട്ട് നടക്കുന്ന സമയത്ത് രജിനികാന്തിനെ ചീത്ത വിളിക്കാന്‍ ഒരു സ്ത്രീ വേണമായിരുന്നു. അന്വേഷിച്ച് അവര്‍ ഒടുവില്‍ എന്റെയടുത്തേക്ക് എത്തി. തമിഴ്പടമാണ്, രജിനികാന്തിനെ ചീത്ത പറയുന്ന സീനാണ് എന്ന് പറഞ്ഞു. ആരെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല, എനിക്ക് പൈസ കിട്ടിയാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്. ആഹാരം കഴിച്ച് വേണം ജീവിക്കാന്‍, ജീവിതത്തിലും വലുതൊന്നുമില്ലല്ലോ. എന്റെ ഡയലോഗ് മലയാളത്തിലാണ് എഴുതി തന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

പിന്നീട് അണ്ണാത്തൈ ചെയ്യാന്‍ പോയി. അന്ന് സാര്‍ അടുത്തേക്ക് വന്നു. നാന്‍ മരുത് പാത്തേന്‍, കണ്‍ഗ്രാജുലേഷന്‍സ്, ടാലന്റഡ് ആര്‍ടിസ്റ്റ് എന്ന് അദ്ദേഹം പറഞ്ഞു. ഇതെനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയത് പോലെയാണെന്ന് ഞാന്‍ പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുമ്പ് ഒരുമിച്ച് അഭിനയിച്ച കാര്യം ഞാന്‍ പറഞ്ഞു. ഏത് പടമാണെന്ന് അദ്ദേഹം ചോദിച്ചു. മുത്തു, സാറിനെ ആല്‍ മരത്തില്‍ കെട്ടിയിടില്ലേ, ആ നാട്ടിലെ ഗുണ്ട എന്റെ അണ്ണനായിരുന്നു, അയാളാണ് നിങ്ങളെ കെട്ടിയിട്ടത്, അഴിച്ചുവിടാന്‍ എന്നോടാണ് മീന പറയുന്നത് എന്ന് ഞാന്‍ പറഞ്ഞു. അത് നിങ്ങളായിരുന്നോ, അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസായെന്നാണ് സാര്‍ ചോദിച്ചത്.

അതില്‍ എന്റെ മകളായിട്ട് ഒരു പെണ്‍കുട്ടി കൂടി വേണമായിരുന്നു, എന്റെ മകളോടാണ് സാര്‍ ഉമ്മ ചോദിക്കുന്നത്. അന്ന് നാടകങ്ങളില്‍ എന്റെ മോളായി റഹീമ എന്നൊരു പെണ്‍കുട്ടി അഭിനയിക്കാറുണ്ടായിരുന്നു. അവളെ വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ രജിനികാന്തിനെ കണ്ടപ്പോള്‍ അവളുടെ മുട്ട് വിറക്കാന്‍ തുടങ്ങി. അന്ന് രജിനി സാറിന് ഒറ്റ മലയാളം അക്ഷരം അറിയില്ല. എന്നോട് അവള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറയും. അവള്‍ക്കൊന്നും മനസിലാവില്ല, എന്നിട്ട് ലീല ചേച്ചിയെ ഓടിവായോ എന്ന് പറയും.

മുത്തുവിന്റെ ഷൂട്ടിങ് സമയത്ത് സാര്‍ എന്നെ ചെന്നൈയിലേക്ക് വിളിച്ചിരുന്നു. അദ്ദേഹം ജോലി വാങ്ങിത്തരാമെന്നും പറഞ്ഞിരുന്നു,’ ലീല പറഞ്ഞു.

Content Highlight: kulappulli leela about rajinikanth

We use cookies to give you the best possible experience. Learn more