ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ മെയ്‌തെ ആധിപത്യമുള്ള ഇംഫാലിനെ ബന്ധിപ്പിക്കുന്ന രണ്ട് ദേശീയപാതകളിലെ 12 ദിവസത്തെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുന്നതായി കുകി സംഘടന.
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ മെയ്‌തെ ആധിപത്യമുള്ള ഇംഫാലിനെ ബന്ധിപ്പിക്കുന്ന രണ്ട് ദേശീയപാതകളിലെ 12 ദിവസത്തെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുന്നതായി കുകി സംഘടന.
‘കുകി- സോ ജനവാസ മേഖലകളിലെ ക്രമസമാധാന പരിപാലനത്തിലെ ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനമായ മനോഭാവത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 15നാണ് കാങ്‌പോപി (കുകി ഭൂരിപക്ഷ ജില്ല) ആസ്ഥാനമായ ട്രൈബല്‍ യൂണിറ്റ് കമ്മിറ്റി (സി.ഒ.ടി.യു) ഉപരോധം ഏര്‍പ്പെടുത്തിയത്.
ദിമാപൂര്‍ (നാഗാലാന്‍ഡ്), സില്‍ച്ചാര്‍ (അസം), എന്നിവയെ ഇന്‍ഫാലുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഉപരോധം മണിപ്പൂരിന്റെ തലസ്ഥാനത്തേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ചരക്ക് വിതരണത്തെ ബാധിച്ചിരുന്നു.
‘കുകി – സോ പ്രദേശങ്ങളില്‍ ക്രമസമാധാന പാലനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കമ്മറ്റി സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായ ആലോചനകള്‍ക്ക് ശേഷം പ്രദേശത്തെ ആദിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ കമ്മിറ്റി ഉപരോധം താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉപരോധം നടപ്പിലാക്കും,’സി.ഒ.ടി.യു പ്രസ്താവനയില്‍ പറഞ്ഞു.
മെയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തികളും കുകികളും തമ്മിലുള്ള വംശീയ കലാപത്തില്‍ 152 പേര്‍ കൊല്ലപ്പെടുകയും 50,000ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
content highlight : Kuki group suspends ‘economic blockade’ in Manipur