തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കുടുംബശ്രീയില്‍ നിന്ന് നിയോഗിച്ച ശുചീകരണ തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 75 ശതമാനം വര്‍ധനവ് വരുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പത്ത് വര്‍ഷത്തിന് ശേഷമാണ് വേതനം വര്‍ധിപ്പിക്കുന്നത്. പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന ഇവരുടെ ശമ്പളം 200 രൂപയില്‍ നിന്ന് 350 രൂപയായാണ് വര്‍ധിപ്പിച്ചത്.
കുടുംബശ്രീ തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും, നിവേദനവും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 552 തൊഴിലാളികളാണ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശുചീകരണ ജോലി ചെയ്യുന്നത്.