കൂടംകുളം: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2013, 12:23 am
[]ന്യൂദല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
വിശദീകരണം ആവശ്യപ്പെട്ട് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിലയത്തിന്റെ കമ്മീഷന്‍ എന്നു ചൂണ്ടിക്കാട്ടി ജി. സുന്ദരരാജനാണ് ഹര്‍ജി നല്‍കിയിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി കോടതി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹരജി.
ജനകീയ സമരങ്ങളേയും പ്രതിഷേധങ്ങളേയും വക വെക്കാതെ കഴിഞ്ഞ ജൂലൈ 14നാണ് ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചത്.