| Tuesday, 2nd August 2022, 11:55 pm

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ പറയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നപ്പോള്‍ സലാം പറഞ്ഞ് വിട്ടിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് തന്നോട് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കഥ പറയാന്‍ വന്ന അനുഭവങ്ങളെ പറ്റി പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രതീഷ് തന്നോട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ പറയാന്‍ വന്നിട്ടുണ്ടെന്നും, അന്ന് തനിക്കൊന്നും മനസിലായില്ല എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.


അന്ന് ഓക്കെ സലാം എന്ന് പറഞ്ഞ് പുള്ളിയെ വിടുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് കുഞ്ചാക്കോ ബോബന്‍. പിന്നീട് അദ്ദേഹം
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ചെയ്ത ശേഷം അദ്ദേഹത്തെ വിളിച്ച് വേറൊരു സാധനവുമായിട്ട് വരാന്‍ പറഞ്ഞുവെന്നും, ആ സിനിമയാണ് ന്നാ താന്‍ കേസ് കൊട് എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

‘പുള്ളി വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെയടുത്ത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ പറയാന്‍ വന്നു. അന്നെനിക്കൊന്നും മനസിലായില്ല. ഓക്കെ സലാം എന്ന് പറഞ്ഞ് പുള്ളിയെ വിട്ടു, പുള്ളി ചെന്നിട്ട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നുള്ള സിനിമ ചെയ്തിട്ട് ഇതാണ് സഹോദരാ കാണിക്കാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമായിട്ട് പറഞ്ഞു ആള്‍ക്കാര്‍ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ പുള്ളിയെ വീണ്ടും വിളിച്ചു. എടോ മനുഷ്യാ നിങ്ങള്‍ ഇതാണ് ഉദ്ദേശിച്ചതെങ്കില്‍ വളരെ ഡീറ്റെയില്‍ഡ് ആയിട്ട് പറയണ്ടേ. വേറൊരു സാധനവുമായിട്ട് വരാന്‍ പറഞ്ഞു. പുള്ളി അങ്ങനെ എന്നാ താന്‍ കേസ് കൊട് എന്ന കഥയുമായിട്ട് വന്നു.,’ കുഞ്ചക്കോ ബോബന്‍ പറയുന്നു. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight : Kuchakko boban says that he was not intrested to do  after hearing the story of movie android kunjappan movie

We use cookies to give you the best possible experience. Learn more