| Thursday, 24th October 2019, 12:40 pm

എക്സിറ്റ് പോളിലെ ഫോട്ടോ ഫിനിഷല്ല; കോന്നിയില്‍ ജയം ജനീഷിനൊപ്പം, ഭൂരിപക്ഷം 9953

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി: കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാറിന് അട്ടിമറി വിജയം. 9953 വോട്ടുകള്‍ക്കാണ് കോന്നിയില്‍ ജനീഷിന്റെ വിജയം. തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍രാജ് മുന്നിലായിരുന്നുവെങ്കിലും പിന്നീട് കെ.യു ജനീഷ്‌കുമാര്‍ മുന്നേറുകയായിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ കോന്നിയിലും അരൂരിലും ഫോട്ടോഫിനിഷിങ്ങില്‍ എല്‍.ഡി.എഫ് വിജയം നേടും എന്നായരുന്നു പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആകെ പിന്തള്ളിക്കൊണ്ട് വ്യക്തമായ വിജയമാണ് എല്‍.ഡി.എഫിന് കോന്നിയില്‍ നേടാനായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജാണ്.കെ. സുരേന്ദ്രനാണ് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പി കോന്നിയടക്കം നാലു മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനാത്താണ്.

യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് കൂടിയാണ് കോന്നി. 23 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മണ്ഡലം കൂടിയാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 14438 വോട്ടുകള്‍ക്കാണ് വിജയിച്ചത്.വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ് എല്‍.ഡി.എഫിന്റെ വിജയം. എറണാകുളത്ത് യു.ഡി.എഫിന്റെ ടി.ജെ വിനോദ് വിജയിച്ചു. അരൂരില്‍ ഫോട്ടോഫിനിഷിങ്ങിലേക്കാണ് പോകുന്നത്.

We use cookies to give you the best possible experience. Learn more