| Saturday, 19th October 2013, 12:34 pm

വിതുര കേസിന് ഐസ്‌ക്രീം കേസിന്റെ ഗതിയുണ്ടാകരുതെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: ##വിതുര കേസിലെ എല്ലാ സാക്ഷികളേയും വിസ്തരിക്കണമെന്ന് കോട്ടയം പ്രത്യേക കോടതി.

വിതുര കേസിന് ഐസ്‌ക്രീം കേസിന്റേയും ബെസ്റ്റ് ബേക്കറി കേസിന്റേയും  ഗതിയുണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെങ്കില്‍ സാക്ഷികളെ സ്വമേധയാ വിസ്തരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

കേസില്‍ പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

ഈ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെക്കൂടി വിസ്തരിച്ച ശേഷം കേസ് അവസാനിപ്പിക്കാമെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍.

ഇതിനെ തുടര്‍ന്നാണ് ഐസ്‌ക്രീം കേസിന്റേയും മറ്റും  ഗതി വിതുര കേസിന് ഉണ്ടാകരുതെന്ന് കോടതി പരാമര്‍ശിച്ചത്.

ബാക്കി സാക്ഷികളെ എന്ന് വിസ്തരിക്കാമെന്ന കാര്യം വ്യാഴാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിതുര പെണ്‍കുട്ടി കൂറുമാറിയതായി കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഏഴ് കേസുകളിലെ വിചാരണ പൂര്‍ത്തിയായപ്പോള്‍ പ്രതികളെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിരുന്നില്ല.  15 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ പ്രതികളെ ഓര്‍ത്തെടുക്കാനാകില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.

1995 നവംബറിലാണ് വിതുര കേസ് നടക്കുന്നത്.  വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയെന്നും ഒന്നാം പ്രതിയായ സുരേഷിന് കൈമാറിയെന്നുമാണു കേസ്.

We use cookies to give you the best possible experience. Learn more