ഹൈദരാബാദ്: എല്ലാ മതത്തിലുള്ള മനുഷ്യരും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നത് ബി.ജെ.പി നേതാക്കള്‍ക്ക് ഇഷ്ടമല്ലെന്ന് ടി.ആര്‍.എസ് മുതിര്‍ന്ന നേതാവ് കെ.ടി രാമറാവു. അവര്‍ക്ക് സമൂഹത്തെ വിഭജിക്കുകയും എന്നിട്ട് ഭരിക്കുകയും വേണം. അത്തരം വിദ്യകളൊന്നും തെലങ്കാനയില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തിലെ പോലെ നാടകങ്ങള്‍ ബി.ജെ.പി നടത്തുന്നത് വിജയിക്കില്ല. തെലങ്കാനയിലെ ജനങ്ങള്‍ വിഭജിച്ച് ഭരിക്കുക എന്ന നയത്തെ പിന്തുണക്കുന്നവരല്ലെന്നും കെ.ടി രാമറാവു പറഞ്ഞു.
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെയും വലിയ വിമര്‍ശനമാണ് കെ.ടി രാമറാവു നടത്തിയത്. ബി.ജെ.പി ചരിത്രം തിരുത്തിയെഴുതും. 2024ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും നദ്ദ പറഞ്ഞു. അഴിമതിയാരോപണവും ടി.ആര്‍.എസ് സര്‍ക്കാരിനെതിരെ നടത്തിയിരുന്നു.
നദ്ദ, നുണകളുടെ കൂമ്പാരമാണ്. സംസ്ഥാന ബി.ജെ.പി നേതാക്കള്‍ എഴുതി നല്‍കുന്നത് വായിക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. അഴിമതി സര്‍ക്കാരാണെങ്കില്‍ 119ല്‍ 100 സീറ്റും നേടി വീണ്ടും അധികാരത്തില്‍ എത്താനാവുക എന്ന് കെ.ടി രാമറാവു ചോദിച്ചു.