| Monday, 30th June 2014, 10:25 am

മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയവര്‍ കുറവ്- ജ. കെ.ടി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിഷയത്തില്‍ നിജസ്ഥിതി മനസ്സിലാക്കിയവര്‍ കുറവാണെന്നും മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരു ഡാമിനും ഇല്ലെന്നും ജസ്റ്റിസ് കെ. ടി. തോമസ്.

സുപ്രീകോടതി പലപ്പോഴായി നിയോഗിച്ച 11 ജഡ്ജിമാര്‍ വിവിധ കാലങ്ങളിലായി വസ്തുതാന്വേഷണം നടത്തിയപ്പോളൊന്നും കേരളത്തിന്റെ നിലപാടാണ് ശരിയെന്ന് അവരില്‍ ഒരാളെപ്പോലും ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് കെ. ടി. തോമസ്. ശബരിമലയിലെ പുരോഹിതര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദശപ്രകാരം മധ്യസ്ഥ്യം വഹിച്ചത് ജസ്റ്റിസ് കെ. ടി. തോമസ് ആയിരുന്നു.

ഇതിനു പ്രതിഫലമായി സുപ്രീം കോടതി കെ. ടി. തോമസിനു എട്ടു ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നു. ഈ പണം നിക്ഷേപിച്ചു കെ.ടി. തോമസ് രൂപം നല്‍കിയതാണ് ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ്.

We use cookies to give you the best possible experience. Learn more