പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍. പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
കെ.ടി കുഞ്ഞിക്കണ്ണന്റെ പ്രതികരണം
അബ്ദുള്ളക്കുട്ടിയെ പോലുള്ള മോഡി അമിത് ഷാഅനുചര സംഘത്തില്‍പ്പെട്ടവരില്‍ നിന്നും ഫ്യൂഡല്‍ പുരുഷാധിപത്യ സംസ്‌കാരത്തിന്റെ പുളിച്ച് തികട്ടലല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല .പൗരത്വനിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍പിണറായി വിജയന്റെഭാര്യയുടെ സ്വത്താവണം ഈ നാടെന്നൊക്കെ സംഘി വേദികളില്‍ പുലമ്പുന്ന അബ്ദുള്ളക്കുട്ടിമാര്‍ ഭരണഘടനയും ഇന്ത്യയുടെ പാര്‍ലിമെന്ററി നടപടി ക്രമങ്ങളുടെ ചരിത്രവും ശരിക്കൊന്ന് മനസിലാക്കണം.. അതിനൊന്നും മിനക്കെടില്ലെന്നറിയാം… ആവശ്യമില്ലല്ലോ …അധിക്ഷേപങ്ങളും നുണകളും കൊണ്ടാണല്ലോ സംഘികള്‍ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിക്കാനോ എതിര്‍ക്കാനോ
കേരള നിയമസഭക്ക് അത് റദ്ദ് ചെയ്യണമെന്നാവശ്വപ്പെട്ട് പ്രമേയം പാസാക്കാനോ ഭരണഘടന അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ബി ജെ പി ഉപാധ്യക്ഷനായ അബ്ദുള്ള പഠിക്കേണ്ടത്.അശ്ലീല കരമായ ജല്പനങ്ങളിലൂടെ പൗരത്വ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ ഭേദഗതിയെ സാധൂകരിച്ചെടുക്കാമെന്നാണ് സംഘികള്‍ കരുതുന്നത്
1955 ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വ നിര്‍ണയ ന മാ ണ് അബ്ദുള്ളക്കുട്ടി മാരുടെ മൊതലാളിയായ അമിത്ഷാ നടത്തിയിരിക്കുന്നത്.മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള നിര്‍ണായക ചുവട് വെപ്പായിരിക്കും. അത് ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നു.അവര്‍ നിയമത്തിനെതിരെ പൊരുതുന്നു… കേരള മുഖ്യമന്ത്രി ഈ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടെന്ന താണ് സംഘികളെ അസ്വസ്ഥരും പ്രകോപിതരുമാക്കുന്നതും…
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ