| Sunday, 11th November 2018, 9:06 pm

ബന്ധുനിയമനം; കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവെച്ചു. ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധം ശക്തമായതോടെയാണ് രാജി.

തന്നെ എസ്.ഐ.ബിയിലേക്ക് തിരിച്ചയക്കണമെന്ന് അദീബ് ആവശ്യപ്പെട്ടു. നാളത്തെ കോര്‍പ്പറേഷന്‍ യോഗം രാജി ചര്‍ച്ച ചെയ്യും.

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്.

ALSO READ: തര്‍ക്കം ഒത്തുതീര്‍പ്പാക്കി: എ.എം.എം.എയുടെ താരനിശ ഡിസംബര്‍ 7 ന് തന്നെ അബുദാബിയില്‍ നടക്കും

കെ.ടി അദീബിനെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ബന്ധുനിയമനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ആരോപണം ഉണ്ടയില്ലാവെടിയെന്നായിരുന്നു ജലീലിന്റെ മറുപടി.

എസ്.ഐ.ബിയിലെ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more