| Thursday, 2nd September 2021, 4:35 pm

"കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വിളിപ്പിക്കും"; തെളിവ് കൈമാറിയെന്ന് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയ്ക്ക് തെളിവ് നല്‍കി കെ.ടി. ജലീല്‍. കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു.

‘തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അവര്‍ക്കാവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കും,’ ജലീല്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു.  ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Jaleel PK Kunjalikkutty ED Chandrika Fund Fraud

We use cookies to give you the best possible experience. Learn more