| Monday, 4th May 2020, 11:20 pm

പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ സന്തോഷമെന്ന് കെ.ടി ജലീല്‍; 'കേന്ദ്ര തീരുമാനത്തിലെ വിവാദങ്ങള്‍ അനാവശ്യം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സന്തോഷം നല്‍കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണ്. തിരികെ എത്തുന്നവരുടെ മുന്‍ഗണനാ ക്രമം എംബസികളാണ് തീരുമാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികളുടം രജിസ്‌ട്രേഷന്‍ നോര്‍ക്ക വഴിയാക്കിയത് കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭിക്കാന്‍ വേണ്ടിയാണ്. തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിന് കേന്ദ്രത്തിന്റെതടക്കം സഹായം തേടുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

പ്രവാസികളുടെ യാത്രാ ചെലവിന്റെ പേരിലുള്ള വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച മുതല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അര്‍ഹരായവരുടെ പട്ടിക എംബസികളും ഹൈകമ്മീഷനും ചേര്‍ന്ന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും തിരിച്ചെത്തിക്കും. ഗള്‍ഫില്‍നിന്നും വിമാന മാര്‍ഗമാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കണം. കപ്പലുകളും സൈനിക വിമാനങ്ങളും മറ്റ് വാണിജ്യ വിമാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more