കോഴിക്കോട്: ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്ന് മുമ്പ് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞത് ശിരിയാണെന്ന് തെളിഞ്ഞുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദും എഷ്യാനെറ്റ് ന്യൂസും നല്‍കിയ സമാന വാര്‍ത്തയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികരണം.
കേരളത്തെ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിക്കാന്‍ യു.ഡി.എഫ്-ബി.ജെ.പി-ദൃശ്യ-ശ്രവ്യ മാധ്യമ മഹാസഖ്യം ആവര്‍ത്തിച്ച് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മാധ്യമ ഗൂഢാലോചന പി.വി. അന്‍വര്‍ എം.എല്‍.എ പുറത്ത് കൊണ്ടുവന്നത് ഒരേവാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ ടി.വിയിലും ‘ഏഷ്യാനെറ്റി’ലും വന്നതിനെ ഉദാഹരിച്ചാണ്. മലയാള പത്രങ്ങളിലും ഇതുപോലെ അത്ഭുതകരമായ സാമ്യത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നേടത്ത് ഉണ്ടായത് ഞാനോര്‍ക്കുന്നു.
ഒരു കേന്ദ്രത്തിലിരുന്ന് ഒരാള്‍ തയ്യാറാക്കുന്ന വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനുമെതിരെ വരുന്നതെന്ന കൗതുകം പലരും അന്ന് പങ്കുവെച്ചിരുന്നു.
ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഔദ്യോഗികമായിത്തന്നെ ലഭിച്ചത് കേരളത്തിനാണ്. ആ കേരളത്തെയാണ് അഴിമതിയുടെ കേന്ദ്രമായി യു.ഡി.എഫ്-ബി.ജെ.പി-ദൃശ്യ-ശ്രവ്യ മാധ്യമ മഹാസഖ്യം ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇതേക്കുറിച്ചാണ് ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്ന് മുമ്പ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് ഹാലിളകിയ എല്ലാവര്‍ക്കുമായി പി.വി അന്‍വര്‍ പുറത്തുവിട്ട ക്ലിപ്പിങ്ങ് സമര്‍പ്പിക്കുന്നു,’ കെ.ടി. ജലീല്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിനെതിരെ ഈ കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാപ്രകള്‍ ഈ നാട്ടിലുണ്ടെന്നും ആരോപിച്ചിരുന്നു.
Content Highlight: KT Jaleel MLA said that Chief Minister Pinarayi Vijayan’s earlier statement of ‘media syndicate’ has been proved to be true