കോഴിക്കോട്: ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്ന് മുമ്പ് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞത് ശിരിയാണെന്ന് തെളിഞ്ഞുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദും എഷ്യാനെറ്റ് ന്യൂസും നല്‍കിയ സമാന വാര്‍ത്തയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികരണം.
കേരളത്തെ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിക്കാന്‍ യു.ഡി.എഫ്-ബി.ജെ.പി-ദൃശ്യ-ശ്രവ്യ മാധ്യമ മഹാസഖ്യം ആവര്‍ത്തിച്ച് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മാധ്യമ ഗൂഢാലോചന പി.വി. അന്‍വര്‍ എം.എല്‍.എ പുറത്ത് കൊണ്ടുവന്നത് ഒരേവാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ ടി.വിയിലും ‘ഏഷ്യാനെറ്റി’ലും വന്നതിനെ ഉദാഹരിച്ചാണ്. മലയാള പത്രങ്ങളിലും ഇതുപോലെ അത്ഭുതകരമായ സാമ്യത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നേടത്ത് ഉണ്ടായത് ഞാനോര്‍ക്കുന്നു.
ഒരു കേന്ദ്രത്തിലിരുന്ന് ഒരാള്‍ തയ്യാറാക്കുന്ന വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനുമെതിരെ വരുന്നതെന്ന കൗതുകം പലരും അന്ന് പങ്കുവെച്ചിരുന്നു.